മിഠായിത്തെരുവ്: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം ധനസഹായം, വി.എസ്
കോഴിക്കോട്: മിഠായിത്തെരുവ് തീപ്പിടുത്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. തീപിടുത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്ന് ഉടന്‍ വ്യക്തമാകും. മിഠായിത്തെരുവില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണിത്.
പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളെജും അദ്ദേഹം സന്ദര്‍ശിച്ചു. വെളളിയാഴ്ച രാത്രി എട്ടരയോടെയാണ് വി.എസ് കോഴിക്കോട്ടെത്തിയത്.
കളക്ടര്‍ ജയതിലക്, ഐജി എം.എന്‍ കൃഷ്ണമൂര്‍ത്തി, മന്ത്രിമാരായ മാത്യു ടി തോമസ്, ബിനോയ് വിശ്വം, എളമരം കരീം എന്നിവര്‍ മുഖ്യ-മന്ത്രി-യെ അനു-ഗ-മി-ച്ചു.












Click it and Unblock the Notifications