Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാസ്ത്രി ക്രിക്കറ്റ് ടീം മാനേജര്‍, കോച്ചിന്റെ താല്‍ക്കാലിക ചുമതല

കോച്ചിന്റെ ചുമതലയും രവിശാസ്ത്രിയ്ക്ക് തന്നെയാണ്. ശനിയാഴ്ച നടന്ന ബിസിസിഐ യോഗത്തിലാണ് രവിശാസ്ത്രീയെ മാനേജരുടെ ചുമതലയേല്‍പ്പിക്കാന്‍ തീരുമാനമായത്.

1979 - 80 കാലഘട്ടത്തിലാണ് രവിശാസ്ത്രി ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. 1980-81 ലെ ന്യൂസിലാന്റ് പര്യടനത്തില്‍ ഇന്ത്യയുടെ ദേശീയ ടീമില്‍ ഇടം നേടി.ഇടം കൈ സ്പിന്നറായി ടീമില്‍ വന്ന ശാസ്ത്രി പിന്നീട് ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ തിളങ്ങി.

1985ല്‍ ആസ്ട്രേലിയയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.

ഒന്നാം ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ച്വറി രവിശാസ്ത്രിയുടെ പേരിലാണ്. ബറോഡയ്ക്കെതിരെ നടന്ന രഞ്ജിട്രോഫി മത്സരത്തിലാണ് ശാസ്ത്രി ഈ നേട്ടം കൈവരിച്ചത്.

ഇതേ മത്സരത്തില്‍ തന്നെ തിലകരാജ് എന്ന ബൗളറുടെ ഒരോവറില്‍ ആറു സിക്സറും ശാസ്ത്രി നേടിയിരുന്നു.

1993ല്‍ അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇപ്പോള്‍ ഇഎസ്പിഎന്‍ - സ്റാര്‍ സ്പോര്‍ട്ട്സ് ടെലിവിഷന്‍ ചാനലില്‍ ക്രിക്കറ്റ് കമന്റേറ്ററാണ് ശാസ്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+