ആന്റണി പുതിയ വീട്ടിലേക്ക് താമസം മാറി
ദില്ലി: കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി പുതിയ വീട്ടിലേക്ക് താമസം മാറി. കോണ്‍ഗ്രസ് നേതാവായിരുന്ന കെ കരുണാകരന്‍ രാജ്യസഭാ എംപി സ്ഥാനം ഒഴിയുന്നതു വരെ താമസിച്ചിരുന്ന വി. കെ കൃഷ്ണമേനോന്‍ മാര്‍ഗിലെ ഒന്‍പതാം നമ്പര്‍ വസതിയിലേക്കാണ് ഞായറാഴ്ച രാവിലെ ആന്റണി താമസം മാറിയത്.
ഭാര്യ എലിസമ്പത്തിനും മക്കള്‍ക്കുമൊപ്പമാണ് അദ്ദേഹം പുതിയ വീട്ടിലെത്തിയത്. എംപിയായിരുന്ന കാലത്തും പിന്നീട് പ്രതിരോധമന്ത്രി സ്ഥാനം ഏറ്റെടുത്തപ്പോഴും ആന്റണി നോര്‍ത്ത് അവന്യുവിലെ ബ്രഹ്മപുത്ര അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസം.












Click it and Unblock the Notifications