Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഡ്ജിമാരുടെ നിയമനം സര്‍ക്കാരുമായി കൂടിയാലോചിയ്ക്കണം, വി.എസ്

ദില്ലി: ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാരുകളുമായി കൂടിയാലോചന നടത്തണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത, മുഖ്യമന്ത്രിമാരുടെയും ചീഫ് ജസ്റിസുമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പിന്നാക്ക സംവരണം സുപ്രീം കോടതി സ്റേ ചെയ്ത നടപടി ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. ഉന്നത നീതിപീഠങ്ങളിലെ നിയമനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തണം.

സമീപകാലത്തെ ചില കോടതിവിധികള്‍ ആശങ്ക ജനിപ്പിക്കുന്നു. ജൂഡീഷ്യറി ഒഴികെയുളള മറ്റ് ഭരണഘടനാ സംവിധാനങ്ങളോടുളള നിലപാടില്‍ കോടതികള്‍ പുനര്‍വിചിന്തനം നടത്തണമെന്നും വി.എസ് അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് നിയമസഭകള്‍ നിയമനിര്‍മാണം നടത്തുന്നത്. അത് സംരക്ഷിക്കുന്ന നിലപാടാണ് കോടതികള്‍ കൈകൊള്ളേണ്ടത്-വി.എസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+