ജുഡീഷ്യല്‍ ആക്ടിവിസം അധികാര പരിധി മറികടക്കരുത്: പ്രധാനമന്ത്രി
ദില്ലി: ജുഡീഷ്യല്‍ ആക്ടീവിസം അധികാര പരിധി മറികടക്കാതെയായിരിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്.
ജീഡീഷ്യറിയും എക്സിക്യൂട്ടീവും ലെജിസ്ലേച്ചറും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതില്‍ ഒരു വിഭാഗവും മറ്റൊരു വിഭാഗത്തിന്റെ അധികാരത്തില്‍ കൈകടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പൊതു താല്പര്യ ഹര്‍ജികള്‍ രാഷ്ട്രീയ പകപോക്കലുകള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം- അദ്ദേഹം പറഞ്ഞു.
നീതി നിര്‍വ്വഹണരംഗത്ത് ഏര്‍പ്പെടുത്തുന്ന പരിഷ്കാരങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനായി ദില്ലിയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
നിയമസഭകളും പാര്‍ലമെന്റും പാസാക്കുന്ന നിയമങ്ങളെ സംരക്ഷിക്കേണ്ട ചുമതല കോടതികള്‍ക്കുണ്ടെന്ന് യോഗത്തില്‍ പങ്കുെടത്ത കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന മന്ത്രിമാര്‍, ചീഫ് ജസ്റിസുമാര്‍, ഹൈക്കോടതി ജഡ്ജിമാര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. സുപ്രിം കോടതി ചീഫ് ജസ്റിസ് കെ.ജി ബാലകൃഷ്ണന്‍, നിയമമന്ത്രി എച്ച്. ആര്‍ ഭരദ്വാജ് എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ദേശീയ ജുഡീഷ്യല്‍ കമ്മഷന്‍ രൂപീകരിയ്ക്കുന്നതിനെക്കുറിച്ചും അതിവേഗ നീതി നടത്തിപ്പിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications