Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറപകടം: പ്രണബ് മുഖര്‍ജി ഡിഫന്‍സ് ആശുപത്രിയില്‍

ദില്ലി: കൊല്‍ക്കത്തയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കൂടുതല്‍ ചികില്‍സയ്ക്കായി പ്രണബ് മുഖര്‍ജിയെ പ്രത്യേക വിമാനത്തില്‍ ദില്ലിയിലേയ്ക്ക് കൊണ്ടുവന്നു. ഒരു സംഘം ഡോക്ടര്‍മാരും ഒപ്പമുണ്ടായിരുന്നു.

ദില്ലിയിലെ ഡിഫന്‍സ് ആശുപത്രിയിലാണ് പ്രണബിനെ പ്രവേശിപ്പിച്ചത്. മന്ത്രി അപകട നില തരണം ചെയ്തതായി ആശപുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ശനിയാഴ്ച രാത്രി മൂര്‍ഷിദാബാദില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങുമ്പോള്‍ ദേശീയ പാത 34ല്‍ വച്ചായിരുന്നു അപകടം. മന്ത്രിയുടെ കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ മന്ത്രിയുടെ തലയ്ക്കും മറ്റ് ശരീരഭാഗങ്ങള്‍ക്കും പരുക്കേറ്റു. എന്നാല്‍, വിദഗ്ധ പരിശോധനയില്‍ അപകടകരമായി ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

കൊല്‍ക്കത്തയിലെ കോണ്‍ഗ്രസ് നേതാവായ മനാസ് ഭൂയാന്‍, മന്ത്രിയുടെ സുരക്ഷാ ഗാര്‍ഡ്, ഡ്രൈവര്‍ എന്നിവരെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് ഡിഐജി ദേബാസിസ് റേ വിലയിരുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+