വൃത്തിയുള്ള നഗരങ്ങളില്‍ തിരുവനന്തപുരത്തിന് 7ാം സ്ഥാനം
ദില്ലി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിളുടെ പട്ടികയില്‍ തിരുവനന്തപുരത്തിന് ഏഴാം സ്ഥാനം.
144 പോയിന്റ് നേടി ചണ്ഡിഗഡാണ് വൃത്തിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ലൈഫ്ബോയ് സോപ്പ് കമ്പനിയ്ക്കുവേണ്ടി എസി നീല്‍സണ്‍ , ഒആര്‍ജി-മാര്‍ഗ് എന്നിവര്‍ ചേര്‍ന്നാണ് ഇത്തരത്തില്‍ രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളെക്കുറിച്ച് സര്‍വ്വേ നടത്തിയത്.
ചെന്നൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ഭുവനേശ്വര്‍, ലക്നോ എന്നീ നഗരങ്ങളാണ് ചണ്ഡിഗഡിന് പിന്നാലെയുള്ളത്. വൃത്തിയുടെ കാര്യത്തില്‍ ഇന്ത്യയുടെ തലസ്ഥാന നഗരമായി ദില്ലി തിരിവനന്തപുരത്തേക്കാളും പിന്നിലാണ്. സര്‍വ്വേയില്‍ ഒന്‍പതാം സ്ഥാനമാണ് ദില്ലിയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്.
18 സംസ്ഥാനങ്ങളിലായി നടത്തിയ സര്‍വ്വേയില്‍ 18 നും 60നും ഇടയില്‍ പ്രായമുള്ള 4900 പേര്‍ പങ്കെടുത്തു. വൃത്തിയുള്ള റോഡുകള്‍, മാലിന്യനിര്‍മ്മാര്‍ജനം, ശുചീകരണത്തില്‍ മുനിസിപ്പാലിറ്റിയുടെ പങ്ക് തുടങ്ങി 11 മാനദണ്ഡങ്ങളാണ് സര്‍വ്വേയിലുണ്ടായിരുന്നതെന്ന് എസി നീല്‍സണിന്റെ അസോസിയേറ്റ് ഡയറക്ടര്‍ വിജയ് ഉദാസി പറഞ്ഞു.












Click it and Unblock the Notifications