മിഠായി തെരുവ് സ്ഫോടനം: കേന്ദ്രസംഘം അന്വേഷിയ്ക്കും
കോഴിക്കോട്: ഏഴുപേരുടെ മരണത്തിനിടയാക്കിയ കോഴിക്കോട് മിഠായിത്തെരുവിലെ സ്ഫോടനത്തെക്കുറിച്ച് സിബിഐയുടെ കേന്ദ്ര ഫോറന്‍സിക് ലബോറട്ടറിയിലെ ശാസ്ത്രവിദഗ്ധര്‍ അന്വേഷണം നടത്തും.
ദില്ലിയില്‍ നിന്നും രണ്ട് ദിവസത്തിനുള്ളില്‍ സംഘം കോഴിക്കോട്ട് എത്തുമെന്നാണ് വിവരം. സ്ഫോടനത്തെക്കുറിച്ച് ശാസ്ത്രീയ അന്വേഷണം നടത്തുകയാണ് സന്ദര്‍ശന ലക്ഷ്യമെന്ന് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പൊലീസ് ജാംഗ്പംഗി അറിയിച്ചു.
ഇതിനിടെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അി ബാധയ്ക്ക് മുമ്പ് കനത്ത സ്ഫോടനമുണ്ടായതിന് പിന്നില്‍ അട്ടിമറി നടന്നുവെന്നുള്ള സംശയം ബലപ്പെട്ടതിനെത്തുടര്‍ന്നാണ് ശാസ്ത്രീയ അന്വേഷണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
പടക്കശേഖരത്തില്‍ നിന്നുതന്നെയാണ് സ്ഫോടനമുണ്ടായതെന്നാണ് ശനിയാഴ്ച സ്ഥലത്ത് പരിശോധന നടത്തിയ സംസ്ഥാന ഫോറന്‍സിക് അസിസ്റന്റ് ഡയറക്ടര്‍ പി.ഡി സോമശേഖരന്‍ പറഞ്ഞത്. സാധാരണ പടക്കങ്ങളില്‍ ഉപയോഗിയ്ക്കാത്തത്തും അത്യുഗ്രസ്ഫോടനശേഷിയുള്ളതുമായ പൊട്ടാസ്യം ക്ലോറേറ്റിന്റെ അംശങ്ങള്‍ പരിശോധനിയല്‍ ലഭിച്ചിട്ടുണ്ട്. സ്റീല്‍ ബോംബുകളിലും ക്വാറികളിലുമാണ് ഇത് സാധാരണയായി ഉപയോഗിയ്ക്കുന്നത്.
എക്സ്പ്ലോസീവ് കണ്‍ട്രോളര്‍ ആര്‍. വേണുഗോപാലിന്റെയും ക്രൈംബ്രാഞ്ച് എസ്പി ടി.പി മോഹന്‍ ദാസിന്റെയും നേതൃത്വത്തിലുള്ള അന്വേഷണവും പുരോഗമിയ്ക്കുകയാണ്.












Click it and Unblock the Notifications