Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഠായിത്തെരുവ്: പടക്കക്കട ഉടമയുടെ വീട് പരിശോധിച്ചു

കോഴിക്കോട്: മിഠായിത്തെരുവില്‍ കത്തിയ പടക്കക്കടയുടെ ഉടമയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. കേരള സ്റേഷനറി മാര്‍ട്ട് ഉടമ ജഗദീഷിന്റെ വീട്ടലാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയത്.

ക്രൈംബ്രാഞ്ച് എസ്പി പി.പി മോഹന്‍ദാസിന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്. കടയില്‍ നിന്ന് കിട്ടിയ കത്താത്ത പടക്കങ്ങള്‍ സൂക്ഷിച്ച ബീച്ചിലെ സ്ഥലത്ത് ഫോറന്‍സിക് വിഭാഗവും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്.

പൊട്ടിയത് പടക്കം തന്നെ എന്ന നിലപാടിലാണ് ഫോറന്‍സിക് വിഭാഗം. ശാസ്ത്രീയ അന്വേഷണം നടത്താതെ ഒന്നും പറയാനാവില്ലെന്ന് ക്രൈംബ്രാഞ്ചും പറയുന്നു.

അപകട ദിവസം അവസാനം പടക്കം വാങ്ങിയ രണ്ടു പേര്‍ക്ക് ക്വാറി ബിസിനസുമായി ബന്ധമുണ്ടെന്നു സൂചനയുണ്ട്. ഇവര്‍ വാങ്ങിയതു പടക്കമാണോ അതോ കടയില്‍ രഹസ്യമായി വില്‍പന നടത്തിയിരുന്ന സ്പോടക വസ്തുക്കളാണോ എന്നതാണ് ഇപ്പോഴത്തെ അന്വേഷണ വിഷയം. ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതായി സൂചനകളൊന്നുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+