കളിമണ്‍ ഫാക്ടറിയില്‍ തീപിടിത്തം, 15 പേര്‍ ആശുപത്രിയില്‍
കളിമണ്‍ ഫാക്ടറിയില്‍ തീപിടിത്തം, 15 പേര്‍ ആശുപത്രിയില്‍
ഞായര്‍ , ഏപ്രില്‍ 8, 2007
തിരുവനന്തപുരം: കൊച്ചു വേളിയിലെ ഇംഗ്ലീഷ് ഇന്ത്യന്‍ കളിമണ്‍ ഫാക്ടറിയില്‍ തീപിടിത്തം. വിഷവാതകം ശ്വസിച്ച് 15 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
സോഡിയം ഹൈഡ്രോ സള്‍ഫേറ്റ് രാസവസ്തുവില്‍ നിന്നാണ് തീ പടര്‍ന്നത്. ജലം തട്ടിയാല്‍ തീ പിടിക്കുന്ന രാസവസ്തുവില്‍ വെളളം വീണതാണ് തീ പിടിത്തതിനു കാരണമായത്. അിശമനസേനയെത്തി വെളളം തളിച്ചപ്പോള്‍ തീ വീണ്ടും ആളി പടര്‍ന്നു.
പിന്നീട് വിഎസ്എസ്സി ഫയര്‍ വിഭാഗമെത്തി അക്വാസ് സിലിന്‍ ഫോമിങ് ഫോം ഉപയോഗിച്ചാണ് തീ അണച്ചത്. ഞായറാഴ്ച രാവിലെ ഏഴുമണിക്കാണ് അപകടമുണ്ടായത്.












Click it and Unblock the Notifications