Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട്ടുകളളന്മാരെ ജയിലിലടയ്ക്കും: സുധാകരന്‍

കാട്ടുകളളന്മാരെ ജയിലിലടയ്ക്കും: സുധാകരന്‍
ഞായര്‍ , ഏപ്രില്‍ 8, 2007

കണ്ണൂര്‍: സഹകരണ രംഗത്തെ കാട്ടുകളളന്മാരെയും പിശാചുക്കളെയും ജയിലില്‍ അടയ്ക്കാന്‍ ഉടന്‍ നിയമം കൊണ്ടു വരുമെന്ന് സഹകരണ മന്ത്രി ജി സുധാകരന്‍.

ചെറുകുന്ന്താവത്ത് സിപിഎം ആരംഭിക്കുന്ന സഹകരണ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അതെക്കുറിച്ച് സജീവമായി ചര്‍ച്ച ചെയ്യുകയാണ്. കഴിവുണ്ടെങ്കില്‍ നടപടിയെടുക്കട്ടെയെന്നാണ് എം.വി രാഘവന്‍ പറഞ്ഞത്.

ഇവനെയൊന്നും ഉടന്‍ ജയിലില്‍ അടയ്ക്കാന്‍ നിലവില്‍ സഹകരണനിയമത്തില്‍ വകുപ്പില്ല. അതുകൊണ്ടാണ് പുതിയ നിയമം ആലോചിക്കുന്നത്.

അഴിമതിക്കാരനായ ജില്ലാബാങ്ക് പ്രസിഡന്റിന്റെ കൂടെയാണ് രാഘവന്റെ നടത്തം. പ്രസിഡന്റിനെ പുറത്താക്കിയതോടെ പരിയാരം മെഡിക്കല്‍കോളെജ് ഡയറക്ടര്‍ബോര്‍ഡിലെ അംഗ സംഖ്യ പത്തായി ചുരുങ്ങി.

എന്നിട്ടും 11 ഉണ്ടെന്ന് പ്രഖ്യാപിച്ച് നടക്കുകയാണ്. നാണമില്ലാതെയാണ് രാഘവനും സംഘവും പരിയാരത്ത് ഇരിക്കുന്നത്. പിച്ചും പേയും പറഞ്ഞു നടക്കുകയാണ് അയാള്‍.

മെഡിക്കല്‍ കോളെജ് ഡയറക്ടര്‍ബോര്‍ഡുമായി ബന്ധപ്പെട്ടുളള ഹൈക്കോടതി വിധി രാഘവനുവേണ്ടിയുളള വിധിയാണ്-സുധാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+