കോഴിക്കോട് സ്ഫോടനം: സഹായധനം വിതരണം ചെയ്തു
കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തുതുടങ്ങി.
ഞായറാഴ്ച രാവിലെ ഒന്‍പത് മണിമുതല്‍ മരിച്ചവരുടെ വീടുകളിലെത്തി മന്ത്രി മാരായ ബിനോയ് വിശ്വം, എളമരം കരീം, എം. വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരു ലക്ഷം രൂപവീതം ഓരോ കുടുംബത്തിനും നല്‍കിയത്. മരിച്ച രാഹുലിന്റെ കുടുംബത്തിനാണ് ആദ്യം തുക നല്‍കിയത്.
ഇതിനിടെ തൊഴില്‍ മന്ത്രി പി.കെ ഗുരുദാസന്‍ മിഠായിത്തെരുവില്‍ സന്ദര്‍ശനം നടത്തി. രാവിവെ ഒമ്പത് മണിയോടെയാണ് മന്ത്രി സ്ഥലത്തെത്തിയത്.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ദ്രുതഗതിയില്‍ പുരോഗമിയ്ക്കുകയാണെന്ന് അറിയിച്ച മന്ത്രി സംഭവത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാുന്നതെന്നും പറഞ്ഞു.












Click it and Unblock the Notifications