Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിക്കെട്ട് ഉപേക്ഷിക്കാന്‍ പാറമേക്കാവ് തീരുമാനം

തൃശൂര്‍: പൂരം വെടിക്കെട്ട് ഉപേക്ഷിക്കാന്‍ പാറമേക്കാവ് ഭരണസമിതിയോഗം തീരുമാനിച്ചു. ജില്ലാ ഭരണക്കൂടത്തിന്റെ അപ്രായോഗിക നിബന്ധനകള്‍ക്ക് വിധേയമായി വെടിക്കെട്ട് നടത്തുക പ്രയാസമായതിനാലാണിത്.

തിരുവമ്പാടി ദേവസ്വം യോഗം തിങ്കളാഴ്ച നടക്കും. പാറമേക്കാവ് ദേവസ്വം തീരുമാനം വന്നതോടെ വെടിക്കെട്ടുമായി മുന്നോട്ടുപോകാന്‍ തിരുവമ്പാടിയും തയ്യാറാകില്ലെന്നാണ് സൂചന. ആഘോഷം എങ്ങനെ നടത്തണമെന്ന കാര്യവും തിങ്കളാഴ്ച ചര്‍ച്ച ചെയ്യും.

പൂരത്തിന് 19 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് തീരുമാനം. യോഗ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാന്‍ ദേവസ്വം ഭാരവാഹികള്‍ തയ്യാറായില്ല. ഇതോടെ പൂരം നടത്തിപ്പ് മുന്‍പൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ശനിയാഴ്ചയാണ് കളക്ടര്‍ പ്രത്യേക യോഗത്തില്‍ കര്‍ശന നിബന്ധനകള്‍ അവതരിപ്പിച്ചത്. സുപ്രീം കോടതി പോലും ഉന്നയിക്കാത്ത നിബന്ധനകള്‍ ജില്ലാ ഭരണകൂടം അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യോഗം വ്യക്തമാക്കി.

എല്ലാ വര്‍ഷവും ആഘോഷ കമ്മിറ്റിക്ക് എതിരെ കേസെടുക്കുകയും ഇത്തവണ കൂടുതല്‍ കര്‍ശന ഭാഷയില്‍ സംസാരിക്കുകയുമാണ് ചെയ്തത്. മറ്റെല്ലാ ഉത്സവങ്ങള്‍ക്കും ഇളവുകള്‍ നല്‍കുകയും അവിടെയെല്ലാം വെടിക്കെട്ട് നടത്തുകയും ചെയ്തു.

പൂരത്തിനു മാത്രം പോലീസിനെയും ജില്ലാ ഭരണകൂടത്തെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. മറ്റൊരു കമ്മിറ്റിക്കാരെയും കളക്ടറേറ്റില്‍ വിളിച്ച് ഇതുപോലെ നിബന്ധന വച്ചിട്ടില്ലെന്ന് വെടിക്കെട്ട് കമ്മിറ്റി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

കുടമാറ്റം മാത്രമായി പൂരം നടത്തുന്നതിനോട് സംഘാടകരില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. കാര്യങ്ങള്‍ കൃത്യമായി ധാരണയുണ്ടായ ശേഷം മാത്രം പൂരം മതിയെന്നാണ് ഇവരുടെ വാദം. വെടിക്കെട്ടില്ലാതെ പൂരം എങ്ങനെ നടത്തണമെന്ന് ബുധനാഴ്ച നടക്കുന്ന ആഘോഷ കമ്മിറ്റി തീരുമാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+