കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍ട്ടിന്‍ സ്ട്രെല്‍: ആമസോണ്‍ നീന്തിക്കടന്ന ആദ്യത്തെ മനുഷ്യന്‍

  • By Staff
Google Oneindia Malayalam News

തുടര്‍ച്ചയായ 66 ദിവസം കൊണ്ട് 5265 കിലോമീറ്ററാണ് ഇദ്ദേഹം നീന്തിക്കടന്നത്. ഇതോടുകൂടി സ്ട്രെല്‍ ലോകറെക്കോര്‍ഡിന്റെ ഉടമയായിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്കകം ഇദ്ദേഹത്തിന്റെ പേര് ഗിന്നസ് വേള്‍ഡ് റക്കോര്‍ഡില്‍ ഔദ്യോഗികമായി എഴുതിച്ചേര്‍ക്കും.

പെറുവിലെ അറ്റലയില്‍ നിന്നും ഫെബ്രുവരി ഒന്നിനാണ് നീന്തല്‍ യജ്ഞം ആരംഭിച്ചത്. 66 ദിവസം പിന്നിട്ട് ബെലമിലാണ് യജ്ഞം അവസാനിച്ചത്. പ്രതിദിനം 52 മൈല്‍ നീന്തുക എന്ന പദ്ധതിയോടെയാണ് സ്ട്രെല്‍ തന്റെ ദൗത്യം ആരംഭിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ പാമ്പായ അനാകോണ്ട, മനുഷ്യനെ തിന്നുന്ന പിരാന മത്സ്യങ്ങള്‍, മുതലകല്‍, സ്രാവുകള്‍ തുടങ്ങിയ ഒട്ടേറെ ജിവികല്‍ നിറഞ്ഞതാണ് ആമസോണ്‍ നദിയും അതിന്റെ തീരങ്ങളും. ഇത്രയും ദുര്‍ഘടങ്ങള്‍ തരണം ചെയ്തുകൊണ്ട് ലക്ഷ്യത്തിലെത്തിയതുകൊണ്ട് തന്നെ സ്ട്രെല്ലിന്റെ നേട്ടത്തിന് പ്രത്യേക തിളക്കമുണ്ട്.

മിസിസിപ്പി, ഡാനൂബ്, യാങ് എന്നീ നദികലും സ്ടെല്‍ ഇതിന് മുമ്പ് നീന്തിക്കടന്നിട്ടുണ്ട്. 2000ലാണ് 3004 കിലോമീറ്റര്‍ നീളമുള്ള ഡാന്യൂബ് നദി നീന്തിക്കടന്നത്, 2001ല്‍ മിസിസിപ്പിയും 2004ല്‍ യാങ്ങും നീന്തിക്കടന്നു. 3797 കിലോമീറ്റിറാണ് മിസിസിപ്പിയുടെ നീളം. യാങിന്റെതാകട്ടെ 4003 കിലോമീറ്ററും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X