എഡിബി കരാര്‍: ഹര്‍ജി തിങ്കളാഴ്ച പരിഗണിയ്ക്കും
ദില്ലി: സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ച എഡിബി വായ്പാ കരാറിനെതിരായ ഹര്‍ജി സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിയ്ക്കും.
എഡിബി വിരുദ്ധ സമര സമതി നല്‍കിയ ഹര്‍ജിയാണ് പ രിഗണിയ്ക്കുക. ചീഫ് ജസ്റിസ് കെ.ജി ബാലകൃഷ്ണന്‍, ജസ്റിസ് ആര്‍.വി രവീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
നേരത്തേ ഇതേ ഹര്‍ജി പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചിരുന്നു. കരാര്‍ സ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരസമിതിയുടെ ഹര്‍ജി തള്ളുകയും ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് സുപ്രിം കോടതിയില്‍ ഹാജരാകുന്നത്.












Click it and Unblock the Notifications