എഡിബി വായ്പ: ഹര്‍ജി സുപ്രിം കോടതി തള്ളി
ദില്ലി: സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ച എഡിബി കരാറിന്റെ തുടര്‍നടപടികള്‍ സ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി.
വായ്പ സ്റേ ചെയ്താല്‍ അത് സംസ്ഥാനത്തിന്റെ വികസനത്തെ ബാധിയ്ക്കുമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രിം കോടതി വ്യക്തമാക്കി.
വികനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാറുകള്‍ വായ്പ സ്വീകരിയ്ക്കുന്നതില്‍ തെറ്റില്ലെന്ന് ദില്ലി മെട്രോ റെയില്‍വേ പോലുള്ള പദ്ധതികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട കോടതി പറഞ്ഞു.
ആഗോള ഏജന്‍സികളില്‍ നിന്നും സംസ്ഥാന സര്‍ക്കാറുകല്‍ വായ്പയെടുക്കുന്നത് ഉചിതമല്ലെന്ന് പ്രതിഭാഗം വാദിച്ചപ്പോള്‍ അങ്ങനെയാണെങ്കില്‍ വായ്പയെടുക്കാത്ത സര്‍ക്കാറിനെ തിരഞ്ഞെടുക്കണമെന്നായിരുന്നു കോടതിയുടെ മറുപടി.
ചീഫ് ജസ്റിസ് കെ.ജി ബാലകൃഷ്ണന്‍, ജിസ്റിസ് ആര്‍.വി രവീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് എഡിബി വിരുദ്ധ സമര സമിതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്.












Click it and Unblock the Notifications