സാറാ ജെയ്ന്‍ ഡയസ് മിസ് ഇന്ത്യ വേള്‍ഡ് 2007
മുംബൈ: പാന്റലൂണ്‍ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് 2007 ആയി മുംബൈ സ്വദേശിനി സാറ ജെയ്ന്‍ ഡയസ് തിരഞ്ഞെടുക്കപ്പെട്ടു.
ഞായറാഴ്ച രാത്രി വൈകി മുംബൈയില്‍ നടന്ന ചടങ്ങിലാണ് സാറയ്ക്ക് സൗന്ദര്യ കിരീടം സമ്മാനിച്ചത്. മത്സരത്തില്‍ മിസ് ഇന്ത്യ എര്‍ത്ത് ആയി പൂജ ചിറ്റ്ഗോപ്കറും മിസ് ഇന്ത്യ യൂണിവേഴ്സ് ആയി പുജ ഗുപ്തയും തിരഞ്ഞെടുക്കപ്പെട്ടു.
പ്രിയങ്ക ചോപ്ര, സഞ്ജയ് ദത്ത്, സുഭാഷ് ഭായ്, അദ്നന്‍ സാമി, ഉജ്വല റൗത്ത്, റാത്തി വിനയ് ഝാ, മഥുര്‍ ഭണ്ഡാര്‍ക്കര്‍ തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍. സാജിദ് ഖാനും, മോണ സിംഗും ആണ് മത്സരത്തില്‍ അവതാരകരായെത്തിയത്.












Click it and Unblock the Notifications