രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് നാരായണ മൂര്‍ത്തിയുടെ പേരും
ബാംഗ്ലൂര്‍: അടുത്ത രാഷ്ട്രപതിയാകാന്‍ നിര്‍ദ്ദേശിക്കപ്പെടുന്നവരുടെ പട്ടികയിലേയ്ക്ക് ഇന്‍ഫോസിസിന്റെ മുന്‍ മേധാവ് എന്‍. ആര്‍ നാരായണമൂര്‍ത്തിയുടെ പേരും ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ ഐടി വ്യവസായ രംഗത്തെ പ്രമുഖനായ നാരായണമൂര്‍ത്തിയ്ക്ക് എ.പി.ജെ അബ്ദുള്‍ കലാമിന്റെ പിന്തുണയുമുണ്ടെന്നാണ് വിവരം. രാഷ്ട്രീയ രംഗത്തിന് പുറത്തുനിന്നാവണം തന്റെ പിന്‍ഗാമിയുമെന്നാണത്രേ കലാമിന്റെ ആഗ്രഹം.
മൈസൂര്‍ സന്ദര്‍ശനവേളയില്‍ കലാം നാരായണമൂര്‍ത്തിയെക്കണ്ട് ഇക്കാര്യം നേരിട്ട് അറിയിച്ചതായും സൂചനയുണ്ട്. നാരാണമൂര്‍ത്തിയ്ക്ക് വേണ്ടി കര്‍ണാടകയിലെ ഐടി ജോലിക്കാര്‍ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ഇതിന് വേണ്ടി ഒരു വെബ്സൈറ്റ് തന്നെ ഇവര്‍ തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി ഉയര്‍ന്നുവരുന്ന വാര്‍ത്തകള്‍ മൂര്‍ത്തി ഇതേവരെ നിരസിയ്ക്കുകയോ കാര്യത്തില്‍ സത്യമുണ്ടെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. കലാമിനെപ്പോലെയുള്ള മഹാനായ ഒരു വ്യക്തിയ്ക്ക് രാഷ്ട്രപതി സ്ഥാനത്ത് അഞ്ച് വര്‍ഷം കൂടി നല്‍കണമെന്നാണ് ഇതിനെക്കുറിച്ച് മൂര്‍ത്തി പ്രതികരിച്ചിരിയ്ക്കുന്നത്.
എന്നാല്‍ രാഷ്ട്രപതിയായി തുടരാന്‍ താല്പര്യമില്ലെന്ന് കലാം നേരത്തേതന്നെ വ്യക്തമാക്കിയതാണ്. ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ശേഖാവത്, ഹിന്ദിചലച്ചിത്ര താരം അമിതാഭ് ബച്ചന്‍ എന്നിവരുടെ പേരും രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications