മനുഷ്യാവകാശ കമ്മിഷന്‍ മിഠായിത്തെരുവ് സന്ദര്‍ശിച്ചു
കോഴിക്കോട്: മിഠായിത്തെരുവ് സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ തെളിവെടുപ്പ് നടത്തി.
സ്ഫോടനവുമായി ബന്ധപ്പെട്ട് ലഭ്യമായ തെളിവുകളും ജില്ലാ അധികൃതര്‍, പൊലീസ്, അിശമന സേനാ വിഭാഗം എന്നിവരില്‍ നിന്നും വിശദീകരണം തേടും.
വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി സംഭവത്തെക്കുറിച്ച് സമഗ്രമായി പഠിയ്ക്കും. ഇതിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് എന്തെങ്കിലും നിഗമനത്തിലെത്തുകയുള്ളു- കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റിസ് പി.പി മോഹന്‍ കുമാര്‍ പറഞ്ഞു.
ഇതിനിടെ മനുഷ്യാവകാശ കമ്മിഷന്‍ നടത്തുന്ന അന്വേഷണത്തോട് അധികൃതര്‍ സഹകരിയ്ക്കുന്നില്ലെന്ന് മോഹന്‍ കുമാര്‍ പരാതി ഉന്നയിച്ചിരുന്നു. അപകടമുണ്ടായതിന് പിന്നില്‍ അധികൃതരുടെ അനാസ്ഥയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications