സേലം ഡിവിഷന്‍ ഉത്ഘാടനം ആഗസ്റ് 15ന്
സേലം ഡിവിഷന്‍ ഉത്ഘാടനം ആഗസ്റ് 15ന്
തിങ്കള്‍ , ഏപ്രില്‍ 9, 2007
പാലക്കാട്: സേലം ഡിവിഷന്റെ ഉത്ഘാടനം ആഗസ്റ് 15ന് നടത്തുമെന്ന് കേന്ദ്രമന്ത്രി ആര്‍. വേലു അറിയിച്ചു.
ഡിവിഷന്റെ അതിര്‍ത്തി സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടയിലും അഞ്ച് തീവണ്ടികളുടെ എമര്‍ജന്‍സി ക്വാട്ട കൂടി സേലത്തിന് നല്‍കിയിട്ടുണ്ട്. ഡിവിഷന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുമെന്ന കേരളത്തിന്റെ പ്രതീക്ഷകള്‍ക്കുള്ള തിരിച്ചടിയാണ് ഈ നടപടി.
മധുക്കരെ വരെ സേലം ഡിവിഷന്റെ അതിര്‍ത്തിയാക്കാനുള്ള നീക്കത്തെ കേരളം എതിര്‍ത്തതോടെ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ സമവായമുണ്ടാക്കുമെന്നായിരുന്നു കേന്ദ്ര റയില്‍ മന്ത്രി ലാലുപ്രസാദ് യാദവിന്റെ ഉറപ്പ്.
എന്നാല്‍ അതീവ രഹസ്യമായി നടത്തുന്ന ഡിവിഷന്‍ രൂപീകരണത്തില്‍ കോയമ്പത്തൂരും നീലഗിരി പൈതൃക തീവണ്ടിയും സേലം ഡിവിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇരു സംസ്ഥാനങ്ങളും തമ്മില്‍ സമവായമുണ്ടാക്കുമെന്ന കേന്ദ്രമന്ത്രിയുടെ ഉറപ്പിന് വിപരീതമായാണ് കാര്യങ്ങള്‍ നടക്കുന്നത്.
നീലഗിരി എക്സ്പ്രസ്, ചേരന്‍ എക്സ്പ്രസ്, ഏര്‍ക്കാട് എക്സ്പ്രസ്, കോവൈ എക്സ്പ്രസ്, ഇന്റര്‍സിറ്റി എന്നീ തീവണ്ടികളുടെ എമര്‍ജന്‍സി ക്വാട്ടയാണ് സേലത്തുതന്നെയാക്കുന്നത്. ഡിവിഷന്‍ യാഥാര്‍ത്ഥ്യമാകുമ്പോഴേയ്ക്കും കോയമ്പത്തൂര്‍ ഡിവിഷന്‍ സേലം ഡിവിഷനിലുണ്ടാകുമെന്നതിന്റെ സൂചനയാണിത്.












Click it and Unblock the Notifications