പാലൊളി രാജിവെച്ചില്ലെങ്കില്‍ സമരം: ചെന്നിത്തല
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ അന്തിമ വിധി വന്നുകഴിഞ്ഞും തദ്ദേശസ്വയം ഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി രാജിവെയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ യുഡിഎഫ് ശക്തമായ സമരം തുടങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
പ്രക്ഷോഭ പരിപാടികള്‍ ചൊവ്വാഴ്ച കോട്ടയത്ത് ചേരുന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ആസൂത്രണം ചെയ്യും. കോണ്‍ഗ്രസ് വാര്‍ഡ് കമ്മറ്റികല്‍ ഏപ്രില്‍ 20നുള്ളില്‍ പുന:സംഘടിപ്പിയ്ക്കും.
സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികം 29, 30 തീയതികളില്‍ പയ്യന്നൂരില്‍ നടക്കും. പ്രതിരോധ മന്ത്രി എ.കെ ആന്റണി വാര്‍ഷികാഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്യും- അദ്ദേഹം അറിയിച്ചു.
കൊച്ചിയില്‍ ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തിന് ശേഷം സംസാരിയ്ക്കുകയായിരുന്നു ചെന്നിത്തല.












Click it and Unblock the Notifications