Get Updates
Get notified of breaking news, exclusive insights, and must-see stories!

കുരുമുളക് വിലയില്‍ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് കുരുമുളക് വിലയില്‍ വന്‍ വര്‍ദ്ധന. വിപണിയില്‍ കുരുമുളകിന്റെ ദൗര്‍ലഭ്യം അനുഭവപ്പെട്ട തിങ്കളാഴ്ച ക്വിന്റലിന് 14,000 രൂപാ വരെ ഉയര്‍ന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന വിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. വിയറ്റ്നാമില്‍ നിന്നുള്ള കുരുമുളക് ഇറക്കുമതി കുറഞ്ഞതും വില വര്‍ദ്ധനവിനു കാരണമായി.

തിങ്കളാഴ്ച മാത്രം ക്വിന്റലിന് 400 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ആഗോളവിപണിയിലും ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കുരുമുളകിന്റെ വിലയില്‍ പെട്ടെന്ന് ഇടിവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധാഭിപ്രായം.

മറ്റ് സംസ്ഥാനങ്ങളില്‍ കുരുമുളകിന്റെ ആവശ്യം ഉയര്‍ന്നതും എന്നാല്‍ ഉല്‍പ്പാദനം കുറഞ്ഞതും ഇതിന്റെ വില ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെയും ബ്രോക്കര്‍മാരുടെയും കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+