ലതാ മങ്കേഷ്കര്‍ അവാര്‍ഡ് സഹോദരന്
ഇന്‍ഡോര്‍: സംഗീതമേഖലയിലെ സംഭാവനകള്‍ക്ക് നല്‍കുന്ന ലതാ മങ്കേഷ്കര്‍ പുരസ്ക്കാരത്തിന് ലതയുടെ സഹോദരനും സംഗീതജ്ഞനുമായ ഹൃദയനാഥ് മങ്കേഷ്കറിനെ തെരഞ്ഞെടുത്തു.
1984-85ല്‍ മധ്യപ്രദേശ് സര്‍ക്കാരാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്ക്കാരം ഇന്‍ഡോറില്‍ നാലു ദിവസം നീളുന്ന സംഗീത പരിപാടിയായ രാഷ്ട്രീയ അലങ്കാരന്‍ സമാരോഹിനൊടുവില്‍ ഓഗസ്റ് 15ന് സമ്മാനിക്കും.സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ പവന്‍ ശ്രീവാസ്തവ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണിത്.
ലതയുടെ സഹോദരി ആശാ ഭോസ്ലെ അടക്കം സംഗീത രംഗത്തെ 22 പ്രശസ്തരാണ് ഇതിനകം ഈ അവാര്‍ഡിന് അര്‍ഹരായത്. കഴിഞ്ഞ വര്‍ഷം ചലച്ചിത്ര പിന്നണി ഗായികയായ കവിതാ കൃഷ്ണമൂര്‍ത്തിയായിരുന്നു അവാര്‍ഡ് ജേതാവ്.












Click it and Unblock the Notifications