പ്രണബ് മുഖര്‍ജി ആശുപത്രി വിട്ടു
ദില്ലി: വാഹനാപകടത്തില്‍ പരിക്കേറ്റ കേന്ദ്ര വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി ആശുപത്രി വിട്ടു.
ദില്ലിയിലെ സൈനിക ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. അദ്ദേഹത്തിനു വൈകാതെ ഓഫീസില്‍ മടങ്ങിയെത്താമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പരിശോധനയില്‍ അദ്ദേഹത്തിന്റെ എല്ലുകള്‍ക്കോ മറ്റ് ആന്തരിക ഭാഗങ്ങള്‍ക്കോ പരിക്കൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. മുഖര്‍ജിയെ കൊല്‍ക്കത്തയില്‍ നിന്നാണ് അടിയന്തിരമായി പ്രത്യേക വിമാനത്തിലാണ് ദില്ലിയിലെ സൈനിക ആശുപത്രിയില്‍ എത്തിച്ചത്.
പ്രണബ് സഞ്ചരിച്ച കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ തലയ്ക്കും മറ്റ് ഭാഗങ്ങള്‍ക്കും പരിക്കേറ്റിരുന്നു. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകവേയായിരുന്നു അദ്ദേഹത്തിന് അപകടമുണ്ടായത്.


Click it and Unblock the Notifications