Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലപീഡനങ്ങള്‍ ഏറ്റവും കുറവ് കേരളത്തില്‍

ദില്ലി: രാജ്യത്തെ ബാല പീഡനങ്ങള്‍ ഏറ്റവും കുറവ് നടക്കുന്ന സംസ്ഥാനം കേരളമെന്ന് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട്. 53.22% കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

5-12 വയസ്സിനിടെ പ്രായമുളള കുട്ടികളാണ് ഏറ്റവുമധികം പീഡനത്തിനിരയാകുന്നത്. കുട്ടികള്‍ക്കെതിരായ എല്ലാവിധ പീഡനങ്ങളിലും മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനം ആന്ധ്രപ്രദേശാണ്.

അസം, ബീഹാര്‍, ദില്ലി എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിറകിലുളളത്. ദില്ലിയില്‍ 87% യുവതികളും ചെറുപ്പക്കാലത്ത് ഏതെങ്കിലും തരത്തിലുളള വൈകാരിക പീഡനത്തിനിരയായവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

48.4 % പെണ്‍കുട്ടികളും ആണ്‍കുട്ടികളായെങ്കില്‍ എന്ന് ആശിക്കുന്നവരാണ്. എങ്കില്‍ പീഡനം കുറയുമെന്നാണ് ഇവരുടെ വിശ്വാസമെന്നും റിപ്പോര്‍ട്ട് പറയുന്നു.

70% പീഡനത്തിനിരയായ കുട്ടികളും ഈ വിവരം വെളിപ്പെടുത്തുന്നില്ല. ശാരീരികപീഡനത്തിനിരയായ 69% കുട്ടികള്‍ 54.68%വും ആണ്‍കുട്ടികളാണ്.

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് സംബന്ധിച്ച് ആദ്യമായി സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുളളത്. കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രി രേണുക ചൗധരിയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

രാജ്യത്തെ 17,000 കുട്ടികള്‍ക്കിടയില്‍ പഠനം നടത്തിയശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പീഡനത്തിനിരയാക്കുന്നത് അവര്‍ക്ക് പരിചയമുളളവര്‍ തന്നെയാണ് എന്നാണ് പഠനം വെളിപ്പെടുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+