സണ്‍ ടിവി-ടാറ്റാ സ്കൈ നിയമ യുദ്ധത്തിന് പുതിയ വഴിത്തിരിവ്
ചെന്നൈ: കലാനിധിമാരന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടിവിയും ടാറ്റാ സ്കൈ ലിമിറ്റഡും തമ്മിലുള്ള നിയമയുദ്ധതിത്തിന് നാടകീയമായ വഴിത്തിരിവ്. മദ്രാസ് ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചതോടെയാണ് കേസ് നിര്‍ണ്ണായക വഴിത്തിരിവിലെത്തിയിരിക്കുന്നത്.
മൂന്ന് ദിവസത്തിനുള്ളില്‍ സണ്‍ ടിവി പരിപാടികള്‍ ടാറ്റാ സ്കൈ മുഖാന്തരം സംപ്രേഷണം ചെയ്യണമെന്ന ടെലികോം ഡിസ്പ്യൂട്ട് സെറ്റില്‍മെന്റ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ വിധി ഹൈക്കോടതി സ്റേചെയ്തു. ട്രിബ്യൂണല്‍ വിധിയ്ക്കെതിരെ സണ്‍ ടിവി നല്‍കിയ പരാതിയിന്മേലാണ് ഹൈക്കോടതി സിംഗിള്‍ ജഡ്ജ് ഇടക്കാല വിധി പറപ്പെടുവിച്ചിരിക്കുന്നത്.
ടാറ്റാ സ്കൈ വഴി സിലുകള്‍ അയയ്ക്കണമെന്ന ട്രിബ്യൂണല്‍ നിര്‍ദ്ദേശത്തിനെതിരെയാണ് സണ്‍ ടിവി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് ട്രിബ്യൂണലിന്റെ ശ്രദ്ധയില്‍പ്പെടുമെന്നും തുടര്‍നടപടികളില്‍ നിന്നും തല്‍ക്കാലം പിന്തിരിയുമെന്നുമാണ് പ്രതീക്ഷിയ്ക്കുന്നത്- സണ്‍ ടിവി ലിമിറ്റഡിന്റെ അഭിഭാഷകന്‍ അനില്‍ കുമാര്‍ പറഞ്ഞു.
സണ്‍ ടിവിയുടെ ഇരുപത് ചാനലുകളും ടാറ്റാ സ്കൈവഴി സിഗ്നല്‍ അയയ്ക്കണമെന്ന് ട്രിബ്യൂണല്‍ നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം മറികടന്നുവെന്നാരോപിച്ചാണ് ടാറ്റാ സ്കൈ വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചത്. നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഏപ്രില്‍ ആറു വരെയായിരുന്നു സണ്‍ ടിവിയ്ക്ക് ട്രിബ്യൂണല്‍ സമയം അനുവദിച്ചത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്നതോടെ ടാറ്റാ സ്കൈയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിയ്ക്കുന്നത്.
ഇന്ത്യയില്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിനായി സണ്‍ ടി വി ഡയറക്ട് ടു ഹോം സംവിധാനം ഉടന്‍ തന്നെ സജ്ജീകരിയ്ക്കും. ഇതിനായി മലേഷ്യ ആസ്ഥാനമായ ആസ്ട്രോ ആള്‍ ഏഷ്യ നെറ്റ് വര്‍ക്കുമായി സണ്‍ ടിവി ഇതിനകം തന്നെ ധാരണയിലെത്തിയിട്ടുണ്ട്.












Click it and Unblock the Notifications