സ്ഫോടനം അന്വേഷിയ്ക്കാന്‍ കേന്ദ്രസംഘം കോഴിക്കോട്ടെത്തി
കോഴിക്കോട്: മിഠായിത്തെരുവ് തീപിടുത്തത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ കേന്ദ്ര സംഘം കോഴിക്കോട്ടെത്തി.
സിബിഐയുടെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഫോറന്‍സിക് സ്റഡീസ് ലാബൊറട്ടറിയിലെ ഡോ.എസ്.ആര്‍ സിങിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണത്തിനായി എത്തിരിയിരിക്കുന്നത്.
ഐജി എം.എന്‍ കൃഷ്ണന്‍ കുട്ടിയുമായി സംഘം ചര്‍ച്ച നടത്തി. സംഘം സ്ഫോടനം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ക്രൈം ബ്രാഞ്ച് അന്വേഷണം മുന്നോട്ടുപോവുക.












Click it and Unblock the Notifications