കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍
കൊല്ലം: കോയിക്കലില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി.
നക്ഷത്രനഗറില്‍ അശോകന്‍(50), ഭാര്യ സരള(35), മക്കള്‍ ചിപ്പി(16), ചിത്ര(13) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മരണ കാരണം വ്യക്തമല്ല. ആത്മഹത്യയാണെന്ന സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കിളിക്കൊല്ലൂര്‍ ചമ്പക്കുളത്തെ ജനാര്‍ദ്ദനന്‍ പിള്ളയുടെ മകനാണ് അശോകന്‍. ഇയാള്‍ ഒരു ചിട്ടിക്കമ്പനി നടത്തിവരുകയായിരുന്നു.












Click it and Unblock the Notifications