മാറാട് റിപ്പോര്‍ട്ട് ചോര്‍ച്ച: എന്‍ഡിഎഫ് അപ്പീല്‍ നല്‍കി
തിരുവനന്തപുരം: മംഗലാപുരം-തിരുവനന്തപുരം റൂട്ടില്‍ അവധിക്കാല തിരക്ക് കണക്കിലെടുത്തുളള പ്രത്യേക തീവണ്ടി ചൊവാഴ്ച മുതല്‍ ഓടിത്തുടങ്ങും. ജൂണ്‍ 28 വരെയാണ് പ്രത്യേക തീവണ്ടി സര്‍വ്വീസ് നടത്തുക.
ആഴ്ചയില്‍ നാലുദിവസമാണ് തീവണ്ടി സര്‍വീസ് നടത്തുക. മാവേലി എക്സ്പ്രസിന്റെ സമയക്രമമാണ് പ്രത്യേക തീവണ്ടിയ്ക്കും ഏര്‍പ്പെടുത്തിയത്.
മംഗലാപുരം-തിരുവനന്തപുരം റൂട്ടില്‍ തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളിലാണ് ഇപ്പോള്‍ മാവേലി(6603) ഓടുന്നത്. പ്രത്യേകവണ്ടി(0603) ഞായര്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഓടും.
തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ്(6604) ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇപ്പോള്‍ ഓടുന്നത്. പ്രത്യേകവണ്ടി(0604) ഞായര്‍, തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ സര്‍വീസ് നടത്തും.
രാത്രി 11 മണിക്ക് മംഗലാപുരത്തു നിന്ന് പുറപ്പെടുന്ന വണ്ടി പിറ്റേന്ന് ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 7.25ന് പുറപ്പെട്ട് രാവിലെ 8.50ന് മംഗലാപുരത്തെത്തും.












Click it and Unblock the Notifications