മാറാട് റിപ്പോര്‍ട്ട് ചോര്‍ച്ച: എന്‍ഡിഎഫ് അപ്പീല്‍ നല്‍കി
കൊച്ചി: മാറാട് കലാപവുമായി ബന്ധപ്പെട്ട പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തേണ്ടതില്ലെന്ന ഹൈക്കോടതി വിധിയ്ക്കെതിരെ എന്‍ഡിഎഫ് അപ്പീല്‍ നല്‍കി.
ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനം ഗൗരവപൂര്‍വ്വം പരിഗണിയ്ക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍. ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചോര്‍ന്നു കിട്ടിയതിനെക്കുറിച്ചാണ് എന്‍ഡിഎഫ് അന്വേഷണം ആവശ്യപ്പെടുന്നത്.
ഇതിനായി നല്‍കിയ ഹര്‍ജി മാര്‍ച്ച് 15നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയത്. എന്‍ഡിഎഫിന് ഇറാനിലെയും പാകിസ്താനിലെയും സ്വാകാര്യ ഏജന്‍സികളില്‍ നിന്നും സാമ്പത്തിക സഹായം ലഭിയ്ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് മാറാട് അന്വേഷണ കമ്മിഷന്‍ മുമ്പാകെ കുമ്മനം രാജശേഖരന്‍ ഹാജരാക്കിയതാണ് വിവാദമായത്.


Click it and Unblock the Notifications