ശബരിമല: മാസ്റര്‍പ്ലാനുമായി മുന്നോട്ട് പോകും, ബിനോയ് വിശ്വം
തിരുവനന്തപുരം: ശബരിമല വികസനത്തിനുള്ള ഇക്കോസ്മാര്‍ട്ടിന്റെ മാസ്റര്‍പ്ലാന്‍ അംഗീകരിക്കരുതെന്ന ദേവസ്വംവകുപ്പിന്റെ നിര്‍ദ്ദേശം വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം തള്ളി.മാസ്റര്‍പ്ലാനിലെ നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് പോകുമെന്നും വികസനത്തിനായി കൂടുതല്‍ വനഭൂമി വിട്ടുകൊടുക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. മാസ്റര്‍പ്ലാന്‍ അംഗീകരിക്കുന്നത് സംബന്ധിച്ച് വനം, റവന്യൂ, ദേവസ്വം മന്ത്രിമാരുടെ നിര്‍ണായക യോഗം നടക്കാനിരിക്കെയാണ് വനംമന്ത്രി നിലപാട് വ്യക്തമാക്കിയത്.
നിലയ്ക്കലിലും പെരിയാര്‍ കടുവാസങ്കേതത്തില്‍ നിന്നും അനുവദിച്ചതിലും കൂടുതല്‍ വനഭൂമി വിട്ടുകൊടുക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കോസ്മാര്‍ട്ടിന്റെ മാസ്റര്‍പ്ലാനിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്ന് ദേവസ്വംവകുപ്പ് അധികൃതര്‍ കഴിഞ്ഞദിവസം സര്‍ക്കാരിന് നല്‍കിയ കുറിപ്പില്‍ അറിയിച്ചിരുന്നു.
ആനകളെ പീഡിപ്പിക്കുന്നത് തടയാന്‍ വേണ്ട നടപടികളെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ഉത്സവങ്ങളില്‍ ആനയെ എഴുന്നെള്ളിക്കുന്നത് നിയന്ത്രിക്കാന്‍ കഴിയുമെങ്കിലും ജനങ്ങളുടെ വിശ്വാസത്തിന് തടസ്സമുണ്ടാകേണ്ട എന്ന് കരുതിയാണ് ചെയ്യാത്തതെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications