ദേശീയ അവാര്‍ഡിന് സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ മാത്രം
ദില്ലി: സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ മാത്രമേ ഇനിമുതല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ക്കായി പരിഗണിയ്ക്കാവൂയെന്ന് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു.
ഈ പ്രശ്നം സംബന്ധിച്ച മുംബൈ കോടതിയുടെ വിധി റദ്ദാക്കിയാണ് സുപ്രിം കോടതി ബുധനാഴ്ച വിധി പുറപ്പെടുവിച്ചത്.
ചലച്ചിത്ര ഇന്‍സ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളും ദൂരദര്‍ശനും നിര്‍മ്മിയ്ക്കുന്ന ചിത്രങ്ങളെ ഈ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചലച്ചിത്രമേളകളില്‍ സെന്‍സര്‍ ചെയ്യാത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും അനുമതിയുണ്ട്.
അവാര്‍ഡുകള്‍ക്കായി സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ മാത്രമേ പരിഗണിയ്ക്കൂ എന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ഒരു സംഘം ചലച്ചിത്ര നിര്‍മ്മാതാക്കള്‍ മുംബൈ ഹൈക്കോടതിയെ സമീപിയ്ക്കുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന് എതിരായ വിധിയാണ് മുംബൈ ഹൈക്കോടതി പുറപ്പെടുവിച്ചത്. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. ഈ പ്രശ്നത്തെത്തുടര്‍ന്ന് 2006ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരുന്നില്ല.












Click it and Unblock the Notifications