Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ ഗാന വിവാദം: നാരായണ മൂര്‍ത്തി മാപ്പു പറഞ്ഞു

ബാംഗ്ലൂര്‍: ഇന്‍ഫോസിസ് ഗ്ലോബല്‍ എജ്യുക്കേഷന്‍ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍. ആര്‍ നാരായണ മൂര്‍ത്തി മാപ്പുപറഞ്ഞു.

താന്‍ മാധ്യമങ്ങള്‍ക്കുനല്‍കിയ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അഗാധമായി ക്ഷമചോദിയ്ക്കുന്നുവെന്നും ഇത് മനപ്പൂര്‍വ്വമുള്ള നടപടിയായിരുന്നില്ലയെന്നുമാണ് മൂര്‍ത്തി പറഞ്ഞത്.

മൈസൂരിലെ കേന്ദ്രത്തില്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാം പങ്കെടുത്ത ചടങ്ങിലെ ദേശീയഗാനാവതരണമാണ് വിവാദത്തിന് തിരികൊളുത്തിയത്. പ്രശ്നം ചൊവ്വാഴ്ച കര്‍ണാടക നിയമസഭയെയും കൗണ്‍സിലിനെയും ഇളക്കിമറിച്ചു.

ചടങ്ങില്‍ ദേശീയ ഗാനം ആലപിയ്ക്കാതെ പശ്ചാത്തല സംഗീതമായി അവതരിപ്പിയ്ക്കുകയാണ് ചെയ്തത്. ഇന്‍ഫോസിസിലെ വിദേശികളായ ജോലിക്കാരുംചടങ്ങിനെത്തിയിട്ടുണ്ടെന്നും ദേശീയ ഗാനം ആലപിക്കേണ്ടിവന്നാല്‍ ഇവര്‍ അമ്പരക്കുമെന്നുമാണ് ഇതിന് മൂര്‍ത്തി വിശദീകരണം നല്‍കിയത്. അദ്ദേഹത്തിന്റെ ഈ പ്രസ്താവനയാണ് വിവാദമായത്.

പ്രസ്താവന മാപ്പര്‍ഹിയ്ക്കാത്തതാണെന്നും അദ്ദേഹത്തിനെതിരെ ശക്തമായ നടപടിവേണമെന്നും നിയമസങയിലും കൗണ്‍സിലിലും പാര്‍ട്ടി ഭേദമില്ലാതെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. സംഭവം സംബന്ധിച്ച് പൊലീസ് റിപ്പോര്‍ട്ട് ലഭിയ്ക്കാന്‍ വേണ്ടി കാത്തിരിയ്ക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇന്‍ഫോസിസില്‍ ദേശീയ ഗാനം അവതരിപ്പിച്ചത് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണെന്നും തങ്ങളെല്ലാവരും സംഗീതത്തോടൊപ്പം ദേശീയ ഗാനം പാടുകയും ചെയ്തിട്ടുണ്ടെന്നും ക്ഷമാപണം നടത്തിയതിനെത്തുടര്‍ന്ന് മൂര്‍ത്തി അറിയിച്ചു. നേരത്തെ കാവേരി പ്രശ്നത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ മൂര്‍ത്തി നടത്തിയ പ്രസ്താവ കന്നഡ സംഘടനകളുടെ ഇഷ്ടക്കേടിന് ഇടയാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+