ഒന്‍പതു കുട്ടികള്‍ യമുനയില്‍ മുങ്ങിമരിച്ചു
കൗഷംഭി: യമുനാ നദിയില്‍ ഒന്‍പതു കുട്ടികള്‍ മുങ്ങിമരിച്ചു. രണ്ടു കുട്ടികളെ കാണാതായി. എട്ടു വയസ്സിനും 18 വയസ്സിനു ഇടയില്‍ പ്രായമുളളവരാണ് മരിച്ചവരെല്ലാം.
നദികരയില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന കുട്ടികള്‍ നദിയില്‍ വീണ ഒരു കുട്ടിയെ രക്ഷിക്കാനുളള ശ്രമത്തിനിടെ അതിലെയ്ക്ക് വീഴുകയായിരുന്നു.
ഒന്‍പതു മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. രണ്ട് കുട്ടികള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ബറാത്തി ഗ്രാമത്തില്‍ നിന്നും ബന്ധുവിന്റെ കല്യാണനിശ്ചയത്തിന് എത്തിയതായിരുന്നു കുട്ടികള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications