ഉമ്മന്‍ചാണ്ടി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി സ്പീക്കര്‍ കെ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. നിയമസഭയുടെ 50-ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കേണ്ടെന്ന യുഡിഎഫ് യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ പഞ്ചാത്തലത്തിലാണ് സന്ദര്‍ശനം.
കോണ്‍ഗ്രസ് നേതാക്കളായ കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം രാവിലെ ഒന്‍പതു മണിക്കാണ് ഉമ്മന്‍ ചാണ്ടി സ്പീക്കറെ കണ്ടത്.
കൂടിയാലോചന കൂടാതെ നിയമസഭാ സമ്മേളനം മാറ്റിവച്ചതിലുളള അതൃപ്തി സ്പീക്കറെ അറിയിച്ചതായി കെ. സി ജോസഫ് പിന്നീട് അറിയിച്ചു. നിയമസഭാ സമ്മേളനം മുന്‍ നിശ്ചയപ്രകാരം ഈ മാസം 16നു തുടങ്ങണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications