മിഠായിത്തെരുവ് തീപിടുത്തം: ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട്: മിഠായിത്തെരുവ് തീപിടുത്തത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി.
കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി വഴുതയില്‍ മൊയ്തീന്‍ ഹാജി(48) ആണ് ബുധനാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. അപകടം നടന്ന ദിവസം മൊയ്തീന്‍ ഹാജി സാധനങ്ങള്‍ വാങ്ങുന്നതിന് വേണ്ടിയാണ് മിഠായിത്തെരുവില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു.
ഇതിനിടെ സംഭവത്തെക്കുറിച്ചന്വേഷിയ്ക്കാനെത്തിയ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ എ.ആര്‍ സിങിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ടു ദിവസമാണ് സംഘം കോഴിക്കോട്ടുണ്ടാവുക.
തീപ്പിടുത്തമുണ്ടായ ഭാഗത്ത് ചൊവ്വാഴ്ച ഇവര്‍ രണ്ട് മണിക്കൂര്‍ പരിശോധന നടത്തുകയും സാംപിളുകല്‍ ശേഖരിയ്ക്കുകയും ചെയ്തിട്ടുണ്ട്. അപകടമുണ്ടായിടത്തുനിന്നുള്ള അവശിഷ്ടങ്ങള്‍ നിക്ഷേപിച്ച കടപ്പുറത്ത് ബുധാനഴ്ച പരിശോധന നടത്തും.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ ഡോ. ഷേര്‍ശി വാസുവില്‍ നിന്നും ഇവര്‍ വിവങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഐജി എം.എന്‍ കൃഷ്ണമൂര്‍ത്തി, സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ് , ഫോറന്‍സിക് ഡയറക്ടര്‍, അസിസ്റന്റ് ഫോറന്‍സിക് ഡയറക്ടര്‍ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
സ്ഫോടന സ്ഥലത്തുനിന്നും പടക്കങ്ങളില്‍ ഉപയോഗിയ്ക്കുന്നതിന് നിരോധനുള്ള പൊട്ടാസ്യം ാറേറ്റ് എന്ന രാസവസ്തു കിട്ടിയിട്ടുണ്ടെന്ന വിവരം പൊലീസ് സംഘത്തെ ധരിപ്പിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരുടേയും പൊലീസിന്റെയും അന്വേഷണ വിവരത്തെ മാറ്റി നിര്‍ത്തിയാണ് സംഘം അന്വേഷണം നടത്തുന്നത്.
സിങിനെക്കൂടാതെ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഓഫീസര്‍മാരായ ഡോ. ആര്‍ സിങ്, എന്‍.ബി ബര്‍ദന്‍, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ ഡോ. എന്‍.എം ഹശ്മി, സയന്റിഫിക് അസിസ്റന്റ് ആര്‍. ചൗഹാന്‍ എന്നിവരും സംഘത്തിലുണ്ട്.


Click it and Unblock the Notifications