കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെപ്സിയ്ക്കനുകൂലമായ വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കും: വി.എസ്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: പെപ്സി കമ്പനിയ്ക്ക് പുതുശ്ശേരി പഞ്ചായത്തില്‍ തുടരാന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിയ്ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

കോടതി പഞ്ചായത്ത് രാജിനെ മാനിയ്ക്കുന്നില്ലെന്നാണ് പുതുശേരി പഞ്ചായത്തിനെതിരായ കോടതിവധിയിലൂടെ വെളിവാകുന്നത്. വിധി ദൗര്‍ഭാഗ്യകരമായിപ്പോയി.

പഞ്ചായത്തുകളുടെ വിഷമത പരിഹരിയ്ക്കാനുള്ള വിധത്തിലുള്ള നിലപാടായിരുന്നു കോടതി സ്വീകരിയ്ക്കേണ്ടിയിരുന്നത്. നിലവിലുള്ള നിയമങ്ങള്‍ വേണ്ടതുപോലെ മനസ്സിലാക്കാതെയും ചില വിഷയങ്ങളില്‍ കോടതികള്‍ വിധികല്‍ പ്രസ്താവിയ്ക്കുന്നുണ്ട്. അവ തിരുത്താന്‍ ഉന്നത നീതിപീഠത്തെ സമീപിയ്ക്കുകയേ മാര്‍ഗമുള്ളു- അദ്ദേഹം പറഞ്ഞു.

പഞ്ചായത്തിരാജ് നിയമത്തിന്റെ പരിധിയില്‍ നിന്നും വ്യവസായ മേഖലകളെ ഒഴിവാക്കി നിയമമുണ്ടാക്കിയതിന് കോടതികളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്ന് പെപ്സി കമ്പനിയ്ക്കനുകൂലമായ വിധി പുറപ്പെടുവിച്ചുകൊണ്ട് കോടതി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

പഞ്ചായത്തുകളുടെ അധികാരം എടുത്തുകളഞ്ഞ സര്‍ക്കാറും നിയമ നിര്‍മ്മാതാക്കളുമാണ് ഈ സ്ഥിതി വിശേഷത്തിന് കാരണക്കാര്‍. വ്യവസായി മേഖലയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിഷ്ക്രിയമായ സ്ഥിതിയിലാണിപ്പോഴെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

വ്യവസായ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതും പുതുക്കിനല്‍കുന്നതും പഞ്ചായത്തല്ല. വ്യവസായ മേഖലകള്‍ക്ക് പഞ്ചായത്തി രാജ് നിയമം ബാധകമല്ലെന്ന് കേരള പഞ്ചായത്തി രാജ് നിയമത്തിന്റെ 2(1) വകുപ്പില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X