Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറു വയസ്സുളള മല്‍സ്യം വലയിലായി

Rock-Fish 1.1 മീറ്റര്‍ നീളവും 27 കിലോഗ്രാം തൂക്കവുമുളള ഷോട്രാക്കര്‍ റോക്ക്-ഫിഷാണ് ബോട്ടുക്കാരുടെ പിടിയില്‍ അകപ്പെട്ടത്. അലാസ്ക്കയ്ക്കടുത്ത് പ്രിബിലോഫ് ദ്വീപുകളുടെ തെക്ക് ഭാഗത്ത് 2,100 അടി താഴ്ചയില്‍ നിന്നാണ് ഇത് വലയിലായത്.

90-115 വയസ്സിനിടെ പ്രായമുളളതാണീ മല്‍സ്യമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. കൊഡൈക്ക് എന്ന സീ ഫുഡ് സ്ഥാപനം മത്സ്യത്തെ ശാസ്ത്രജ്ഞര്‍ക്ക് കൈമാറുകയായിരുന്നു.

മത്സ്യത്തിന്റെ ചെവിയിലെ ഓട്ടോലിത്ത് എന്ന എല്ലിന്റെ പരിശോധനയിലൂടെയാണ് പ്രായം നിര്‍ണയിച്ചത്. തടികളില്‍ കാണുന്നതുപോലെ, ഓട്ടോലിത്തില്‍ പ്രായം നിര്‍ണയിക്കുന്നതിന് സഹായമായ വലയങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രജ്ഞനായ പോള്‍ സ്പെന്‍സര്‍ പറഞ്ഞു.

മുമ്പൊരിക്കല്‍ വലയിലായ 47 ഇഞ്ച് നീളമുളള റോക്ക്-ഫിഷാണ് ഈ ഇനത്തില്‍ പെട്ട് മല്‍സ്യങ്ങളില്‍ പിടിയിലായവയില്‍ ഏറ്റവും ഭീമന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+