വ്യാപാരികള്‍ സിഗരറ്റ് ബഹിഷ്കരിക്കുന്നു
തിരുവനന്തപുരം : അടുത്ത മാസം മുതല്‍ സംസ്ഥാനത്ത് സിഗരറ്റ് വില്‍പന നിര്‍ത്തി വയ്ക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി കമ്പനികള്‍ ഒടുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നികുതി അടയ്ക്കാത്ത സിഗരറ്റ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ അറിയിച്ചു.
കഴിഞ്ഞ ബജറ്റിലാണ് പുകയില ഉല്‍പ്പന്നങ്ങളെ വാറ്റിന്റെ പരിധിയില്‍ കൊണ്ടു വന്നത്. ഈ നികുതി വ്യാപാരികള്‍ സ്വാഗതം ചെയ്യുകയും നികുതി അടയ്ക്കാനുളള ചുമതല കമ്പനികള്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വ്യാപാരികളുടെ ആവശ്യത്തെക്കുറിച്ച് സിഗരറ്റ് കമ്പനികള്‍ ഇതുവരെ പ്രതികരിച്ചില്ല.












Click it and Unblock the Notifications