കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിരിച്ചും ചിരിപ്പിച്ചും ജോബി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : കണ്ടാല്‍ ഏതാണ്ട് തന്നെപ്പോലെയിരിക്കുന്ന പ്രശസ്ത സീരിയല്‍ സിനിമാ താരം ജോബിയെ കണ്ടപ്പോള്‍ ഒരു കൊച്ചു മിടുക്കന് സംശയം. ജോബിയുടെ വയസും തന്റെയത്രയുമേ ഉള്ളോ എന്ന്.

ചോദ്യത്തിലെ കുസൃതി അംഗീകരിച്ച ജോബിയുടെ മറുപടി ഉടനേ വന്നു. വയസ് അത്രയേ ഉളളൂ, പക്ഷേ തനിക്കില്ലാത്ത രണ്ടെണ്ണം എനിക്കുണ്ട്. ഭാര്യയും കുട്ടികളും.

കേരള ശിശുക്ഷേമ സമിതി സംഘടിപ്പിച്ച അവധിക്കാല പരിപാടിയിലാണ് ഈ രംഗം അരങ്ങേറിയത്. കുട്ടികളുമായി മുഖാമുഖത്തിനെത്തിയതാണ് ജോബി. ജോബിയുമൊത്തുളള നിമിഷങ്ങള്‍ കുട്ടികള്‍ നന്നായി ആസ്വദിച്ചു.

ചലച്ചിത്ര - സീരിയല്‍ രംഗത്തെ അനുഭവങ്ങള്‍ കുട്ടികളുമായി ജോബി പങ്കുവച്ചു. തന്നെ വെറും കുട്ടിയായി തെറ്റിദ്ധരിച്ച് പലപ്പോഴും നിര്‍മ്മാതാക്കള്‍ ചോക്കലേറ്റ് പ്രതിഫലമായി തന്ന് പറ്റിച്ചിട്ടുണ്ടെന്നും ജോബി വെളിപ്പെടുത്തി.

അല്‍പം കഴിവും ഏറെ ഭാഗ്യവുമാണ് താരങ്ങളെ സൃഷ്ടിക്കുന്നതെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി ജോബി പറഞ്ഞു.

ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കാന്‍ വരുംദിവസങ്ങളില്‍ മന്ത്രിമാരടക്കം പ്രമുഖര്‍ എത്തുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X