കര്‍ണാടക യാത്രയോ? കീശ കാലിയാകും!
കോഴിക്കോട് : കര്‍ണാടകം ടൂറിസ്റ് വാഹനങ്ങളുടെ പ്രവേശന നികുതി മൂന്നു മടങ്ങായി വര്‍ദ്ധിപ്പിച്ചതിനു പിന്നാലെ ടൂറിസ്റ് വാഹനങ്ങളുടെ വാടകയും ഗണ്യമായി ഉയര്‍ന്നു. സീറ്റ് ഒന്നിന് പത്തു രൂപയാണ് വാഹന ഉടമകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നേരത്തെ 300രൂപയായിരുന്നു സീറ്റ് ഒന്നിന് വാടക.
സീറ്റ് ഒന്നിനുളള പ്രവേശന നികുതി 100 രൂപയില്‍ നിന്നും 315 രൂപയായാണ് കര്‍ണാടകം വര്‍ദ്ധിപ്പിച്ചത്. വര്‍ദ്ധിപ്പിച്ച പ്രവേശന നികുതി പിന്‍വലിച്ചില്ലെങ്കില്‍ വാടക ഇനിയും കൂട്ടേണ്ടി വരുമെന്ന് വാഹന ഉടമകള്‍ പറയുന്നു.
ഏപ്രില്‍ ഒന്നു മുതലാണ് കര്‍ണാടകം പ്രവേശന നികുതി കുത്തനെ ഉയര്‍ത്തിയത്. ഒരു സീറ്റിന് ഒരാഴ്ച 100 രൂപ നിരക്കിലാണ് നികുതി ചുമത്തിയിരുന്നത്.
റോഡ് നികുതിയും കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. മൂന്നു മാസത്തേയ്ക്കുളള റോഡ് നികുതി 74,000 രൂപയില്‍ നിന്നും 93,500 രൂപയിലേയ്ക്കാണ് ഉയര്‍ത്തിയത്.
നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് കേരളത്തില്‍ നിന്നും പ്രതിദിനം കര്‍ണാടകത്തിലേയ്ക്ക് പോകുന്നത്. നികുതി ഭീമമായി ഉയരുന്നതോടെ ഈ സഞ്ചാരത്തില്‍ കാര്യമായ കുറവുണ്ടാകും.












Click it and Unblock the Notifications