കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയെ ധിക്കരിക്കില്ലെന്ന് പാലൊളി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : തന്റെ പേരിലുളള കോടതി അലക്ഷ്യക്കേസില്‍ ഹൈക്കോടതി വിധി എന്തായാലും അതിനെ ധിക്കരിക്കില്ലെന്ന് പാലൊളി മുഹമ്മദ് കുട്ടി.

കോടതി വിധിയുടെ പേരില്‍ തന്നോട് രാജിവയ്ക്കാനാവശ്യപ്പെടുന്നവര്‍ 1975ലെ ചരിത്രം ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് കോടതികളെ ചൊല്‍പ്പടിക്കു നിര്‍ത്തിയ ഇന്ദിരാഗാന്ധിയുടെ നടപടികള്‍ ഉമ്മന്‍ചാണ്ടിയും സംഘവും മറക്കരുതെന്നും പാലൊളി തുടര്‍ന്ന് പറഞ്ഞു.

കോടതിയെക്കുറിച്ചുളള പരാമര്‍ശത്തിലെ അപാകം കേസെടുക്കുംമുമ്പെ തനിക്ക് ബോധ്യ്സടുകയും തിരുത്തുകയും ചെയ്തതാണ്. കോടതികളെക്കുറിച്ച് സാമാന്യേനെ ഒരു പരാമര്‍ശം നടത്തുകയായിരുന്നു താന്‍ ചെയ്തത്.

കോടതി അലക്ഷ്യമാണ് തന്റെ പരാമര്‍ശമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയപ്പോള്‍ കോടതിയോട് മാപ്പു പറയുകയും ചെയ്തതാണ്. എന്നാല്‍ പൊതുജനങ്ങളോട് മാപ്പു പറയില്ലെന്ന നിലപാടില്‍ മാറ്റമില്ല.

ഹൈക്കോടതി വിധി എന്തായാലും അത് അംഗീകരിക്കും. രാജി വയ്ക്കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനത്തില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണ്. കോടതിയോടുളള തന്റെ സമീപനത്തില്‍ മാറ്റം വന്നിട്ടില്ലെന്നും പാലൊളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X