നാലു ജില്ലകളില്‍ പുതിയ കണ്ണാശുപത്രികള്‍
കൊച്ചി : സംസ്ഥാനത്തെ നാലു ജില്ലകളില്‍ കൂടി അത്യന്താധുനിക സജ്ജീകരണങ്ങളുളള കണ്ണാശുപത്രികള്‍ ആരംഭിക്കുമെന്ന് വാസന്‍ ഐ കെയര്‍ ഗ്രൂപ്പ്.
കോഴിക്കോടും കൊച്ചിയിലുമായി ആധുനിക സംവിധാനങ്ങളുളള രണ്ട് കണ്ണാശുപത്രികള്‍ വാസന്‍ ഗ്രൂപ്പ് ഇപ്പോള്‍ നടത്തുന്നുണ്ട്. ഇവയ്ക്കു പുറമെ തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, തൃശൂര്‍ ജില്ലകളിലാണ് പുതിയ ആശുപത്രികള്‍ ആരംഭിക്കുന്നത്.
കേരളത്തിലെ 75,000 കുടുംബങ്ങളില്‍ കാഴ്ചയുടെ വെളിച്ചം എത്തിക്കാന്‍ വാസന്‍ ഗ്രൂപ്പിന് കഴിഞ്ഞതായി ചെയര്‍മാന്‍ ഡോ. എ എം അരുണ്‍ അവകാശപ്പെടുന്നു. കൊച്ചി ആശുപത്രിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വര്‍ഷത്തിനുളളില്‍ 6000 വിജയകരമായ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 3600 ശസ്ത്രക്രിയകളും 1800 ലേസര്‍ സര്‍ജറികളും 600 റെറ്റിനല്‍ ശസ്ത്രക്രിയകളും ഉള്‍പ്പെടുന്നു.
കണ്ണുരോഗ പരിശോധനയില്‍ കേരളത്തിലെ ഏറ്റവും മികച്ച ആശുപത്രിയായി കൊച്ചിയിലെ വാസന്‍ ഐ കെയര്‍ ആശുപത്രി ഉയര്‍ത്തുമെന്നും ഡോ അരുണ്‍ അറിയിച്ചു.












Click it and Unblock the Notifications