ക്രിസ് ഗോപാലകൃഷ്ണന്‍ ഇന്‍ഫോസിസ് എംഡി
ബാംഗ്ലൂര്‍: പ്രമുഖ സോഫ്റ്റ്വേര്‍ കമ്മറ്റുമതി കമ്പനിയായ ഇന്‍ഫോസിസ് ടെക്നോളജീസിന്റെ തലപ്പത്ത് മലയാളി.
കമ്പനിയുടെ പ്രസിഡന്റും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായിരുന്ന മലയാളിയായ ക്രിസ് ഗോപാലകൃഷ്ണനെയാണ് പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി നിയമിച്ചിരിയ്ക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം ഇന്‍ഫോസിസിന്റെ സ്ഥാപകരില്‍ ഒരാളാണ്.
ഇതുവരെ കമ്പനിയുടെ വിദേശപ്രവര്‍ത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന മലയാളിയായ ഷിബുലാലിനെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും നിയമിച്ചിട്ടുണ്ട്. നിലവിലുള്ള മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന നന്ദന്‍ എം നിലേക്കനിയാണ് കമ്പനിയുടെ പുതിയ കോ- ചെയര്‍മാന്‍.
1144 കോടി രൂപയാണ് ഇന്‍ഫോസിസിന്റെ നാലാം പാദത്തിലെ ലാഭം. ഓഹരികള്‍ക്ക് 6.50 രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചു. 2006ല്‍ ഇതേസമയത്ത് ലാഭം 933 കോടി കോടി രൂപയായിരുന്നു. 124 കോടി രൂപയാണ് മറ്റുമേഖലകളില്‍ നിന്നും കമ്പനിയുടെ വരുമാനം.












Click it and Unblock the Notifications