Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ട പോളിംഗ് തുടങ്ങി

ലക്നോ: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ ഉത്തര്‍പ്രദേശില്‍ 58 നിയസഭാ മണ്ഡലങ്ങലിലേയ്ക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു.

ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടുകള്‍പ്രകാരം തിരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമാണ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പത്തു ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഗാസിയാബദിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മത്സരരംഗത്തുള്ളത്. 27 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജനവിധി തേടുന്നത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കല്യാണ്‍ സിംങാണ് വെള്ളിയാഴ്ച ജനവിധി തേടുന്നവരില്‍ പ്രമുഖന്‍.

ഇവിടത്തെ പത്ത് മണ്ഡലങ്ങളെ അക്രമസാധ്യതയുള്ളവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി കൂടുതല്‍സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ചെറിയ ശതനാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. 75ലക്ഷം സ്ത്രീകള്‍ ഉള്‍പ്പെടെ 1.60 കോടി വോട്ടര്‍മാരാണ് രണ്ടാംഘട്ടത്തില്‍ വോട്ടുരേഖപ്പെടുത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+