വല്ലാര്‍പ്പാടം: നാലുവരിപ്പാതയ്ക്ക് അനുമതിയായി
ദില്ലി: വല്ലാര്‍പാടം ട്രാന്‍ഷിപ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനലിലേയ്ക് നാഷണല്‍ ഹൈവേയുടെ നാലുവരിപ്പാത നിര്‍മ്മിയ്ക്കാനുള്ള പദ്ധതിയ്ക്ക് കേന്ദ്രം അനുമതി നല്‍കി.
കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി വ്യാഴാഴ്ചയാണ് ഇതിന് അനുമതി നല്‍കിയതായി ഔദ്യോഗികമായി അറിയിച്ചത്.
557 കോടി രൂപയുടെ പദ്ധതി നാഷണല്‍ ഹൈവേ അതോറിറ്റിയാണ് നടപ്പാക്കുക. പദ്ധതി പ്രവര്‍ത്തനങ്ങല്‍ ഏപ്രിലില്‍ത്തന്നെയാരംഭിയ്ക്കും. രണ്ടര വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ട്രാന്‍ഷിപ്പ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനലിലേയ്ക്ക് നാലുവരിപ്പാത ഉണ്ടാകുമെന്ന് ദുബായ് പോര്‍ട് ട്രസ്റുമായി കരാര്‍ ഒപ്പുവെയ്ക്കുമ്പോള്‍ത്തന്നെ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. ഇവിടേയ്ക്ക് റയില്‍പ്പാത നിര്‍മ്മിയ്ക്കാന്‍ മന്ത്രിസഭ മാര്‍ച്ചില്‍ അനുമതി നല്‍കിയിരുന്നു.












Click it and Unblock the Notifications