സ്മാര്‍ട് സിറ്റി: വ്യവസ്ഥകള്‍ വെളിപ്പെടുത്തണമെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സ്മാര്‍ട് സിറ്റി കരാറിന്റെ ഒരു വശം മാത്രമേ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുള്ളുവെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
കരാറിന്റെ യഥാര്‍ത്ഥ വിവരങ്ങളല്ല സര്‍ക്കാര്‍ അറിയിച്ചിരിയ്ക്കുന്നത് . ടീകോമില്‍ നിന്നും ചീഫ് സെക്രട്ടറിയ്ക്ക് കിട്ടിയ ഇ-മെയിലിന്റെ ഒരു വശം മാത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. അന്തിമ കരാര്‍ തയ്യാറായതിന് ശേഷം വിവരങ്ങള്‍ വെളിപ്പെടുത്താം-അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തന്നെ അറിയിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി അതിന് തയാറായില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതായിരുന്നില്ല നടന്നത്. ഓരോ ചര്‍ച്ചയുടെയും വിശവിവരങ്ങളും പുരോഗമനങ്ങളും അപ്പപ്പോള്‍ തന്നെ പ്രതിപക്ഷത്തെ അറിയിച്ചിരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിയ്ക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ട് സ്മാര്‍ട് സിറ്റി പദ്ധതിയുമായി സഹകരിയ്ക്കാന്‍ തയ്യാറാണെന്ന് ടീകോം വ്യാഴാഴ്ചയാണ് അറിയിച്ചത്.












Click it and Unblock the Notifications