Get Updates
Get notified of breaking news, exclusive insights, and must-see stories!

സപ്ലൈകോ അഴിമതി സിബിഐ അന്വേഷിയ്ക്കണം: ഹൈക്കോടതി

കൊച്ചി: സിവില്‍ സപ്ലൈസ് വകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റര്‍ ചെയ്ത എല്ലാ കേസുകളും അന്വേഷിയ്ക്കാന്‍ ഹൈക്കോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കി.

ഇതിനായി ഒന്നരമാസത്തിനുള്ളില്‍ സിബിഐ കൊച്ചി യൂണിറ്റില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിയ്ക്കാന്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ കുറവുമൂലം കേസ് ഏറ്റെടുക്കാനാകില്ലെന്ന് നേരത്തെ സിബിഐ അറിയിച്ചതിന്റെ പഞ്ചാത്തലത്തിലാണ് കോടതി ഉത്തരവ്. സിബിഐ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി ഉദ്യോഗസ്ഥരെ നിയമിയ്ക്കുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചിരുന്നു. മന്ത്രാലയത്തിന്റെ മറുപടി കിട്ടിയ ശേഷമാണ് കോടതി പുതിയ ഉത്തരവ് പറപ്പെടുവിച്ചിരിക്കുന്നത്.

ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച് മെയ് 23നുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി സിബിഐയോട് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. 95 മുതലുള്ള എല്ലാ കേസുകളും അന്വേഷിയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പള്‍സ് ആന്റ് സ്പൈസസ് അസോസിയേഷന്‍ പ്രസിഡന്റ് കെ. പി ജോസഫിനെ കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+