ഡബിള്‍ക്ലിക്ക് ഇനി ഗൂഗിളിന് സ്വന്തം
സാന്‍ ഫ്രാന്‍സിസ്കോ : പ്രമുഖ ഓണ്‍ലൈന്‍ പരസ്യക്കമ്പനിയായ ഇനി ഗൂഗിളിന് സ്വന്തം. 3.1 ബില്യന്‍ യു എസ് ഡോളറിനാണ് (ഏകദേശം 310 കോടി രൂപ) ഗൂഗിള്‍ ഇന്‍കോര്‍പറേഷന്‍ ഡബിള്‍ക്ലിക് വാങ്ങുന്നത്.
ഇരു കമ്പനികളുടെ ഡയറക്ടര്‍ബോര്‍ഡ് വില്‍പനയ്ക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഗൂഗിള്‍ ഔദ്യോഗികമായി ഡബിള്‍ ക്ലിക് കമ്പനിയെ ഏറ്റെടുക്കുമെന്ന് കരുതുന്നു.
ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ പരസ്യങ്ങള്‍ വിവിധ സെര്‍ച്ച് എഞ്ചിനുകളില്‍ നല്‍കുന്ന കമ്പനികളില്‍ പ്രമുഖ സ്ഥാനമാണ് ഡബിള്‍ക്ലിക്കിനുളളത്. ഈ കമ്പനി ഗൂഗിളിന് സ്വന്തമാകുന്നതോടെ ഇതര സെര്‍ച്ച് എഞ്ചിനുകളുമായുളള മത്സരത്തില്‍ അവര്‍ ബഹുദൂരം മുന്നേറുകയാണ്.
ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാരക്കരാറാണ് ഇത്. 2006ല്‍ 1.76 ബില്യണ്‍ യു എസ് ഡോളറിന് ഓണ്‍ലൈന്‍ വീഡിയോ ദാതാക്കളായ യു ട്യൂബിനെ സ്വന്തമാക്കിയിരുന്നു.
ടെക്സ്റ് പരസ്യങ്ങള്‍ക്കു പുറമേ മള്‍ട്ടിമീഡിയ പരസ്യങ്ങളും ഇനി മുതല്‍ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ ഉപയോഗിച്ചു തുടങ്ങുമെന്ന് നിരീക്ഷകര്‍ കരുതുന്നു.
ഓണ്‍ലൈന്‍ പരസ്യദാതാക്കള്‍ക്ക് ഇനി മുതല്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമായിത്തുടങ്ങുമെന്ന് ഗൂഗിളും ഡബിള്‍ ക്ലിക്കും പറയുന്നു.












Click it and Unblock the Notifications