ദേശീയഗാന വിവാദം: കര്‍ണാടക സര്‍ക്കാറും പൊലീസും രണ്ടു തട്ടില്‍
ബാഗ്ലൂര്‍: ഇന്‍ഫോസിസ് ടെക്നോളജീസ് മുന്‍ചെയര്‍മാന്‍ എന്‍. ആര്‍ നാരായണമൂര്‍ത്തിയുമായി ബന്ധപ്പെട്ട ദേശീയ ഗാന വിവാദത്തില്‍ കര്‍ണാടക സര്‍ക്കാറും പൊലീസും രണ്ടു തട്ടില്‍.
വിവാദവുമായി ബന്ധപ്പെട്ട് മൂര്‍ത്തിയ്ക്കെതിരെ കേസെടുത്തുവെന്നാണ് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കയിരിക്കുന്നത്. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതേവരെ കേസൊന്നും രജിസ്റര്‍ ചെയ്തിട്ടില്ലെന്നാണ് മൈസൂരിലെ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
കേസ് രജിസ്റര്‍ ചെയ്തോ ഇല്ലയോ എന്ന പ്രശ്നം എന്തായാലും മൂര്‍ത്തി ചെയ്തത് മാപ്പര്‍ഹിയ്ക്കാത്ത കുറ്റമാണെന്ന് സര്‍ക്കാര്‍ വെള്ളിയാഴ്ച നിയസഭയല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസമായി മൂര്‍ത്തിയ്ക്കെതിരെ നടപടിയെടുക്കണമെന്ന് കക്ഷിഭേദമെന്യേ എല്ലാ അംഗങ്ങലും ആവശ്യപ്പെട്ടുവരികയായിരുന്നു.
ഏപ്രില്‍ എട്ടിന് മൈസൂരിലെ ഇന്‍ഫോസിസ് ഗ്ലോബല്‍ ഏജ്യുക്കേഷന്‍ കേന്ദ്രത്തില്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം പങ്കെടുത്ത ചടങ്ങുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായിരിക്കുന്നത്.
ചടങ്ങില്‍ ദേശീയ ഗാനം പശ്ചാത്തല സംഹീതമായി അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് മൂര്‍ത്തി മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വിശദീകരണമാണ് വിവാദകാരണം. ദേശീയ ഗാനത്തോട് അനാദരവു കാണിച്ചുവെന്നരോപിച്ച് മൂര്‍ത്തിയ്ക്കെതിരെ രണ്ടുപേര്‍ ഇതിനകം പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്.












Click it and Unblock the Notifications